കുമരകം : വിശ്വഗുരു ശ്രീനാരായണ ഗുരുദേവൻ 1903-ൽ ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ
സ്മരണ പുതുക്കുന്നതിനായി ആണ്ടുതോറും നടത്തി വരുന്ന ശ്രീനാരയണ ജയന്തി കുമരകം മത്സരവള്ളംകളിയ്ക്ക്
വേണ്ടി രൂപീകരിച്ച
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെ 121 -ാം വാർഷിക പൊതുയോഗം നടത്തി.
ക്ലബ്ബ് പ്രസിഡൻ്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
ജനറൽ സെക്രട്ടറി
എസ് ഡി പ്രേംജി
റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
2025-26 വർഷത്തെ
ബഡ്ജറ്റ് അംഗീകരിച്ചു.
അഡ്വ. വി.പി അശോകൻ
എം.കെ. വാസവൻ
വി.എൻ കലാധരൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
അഡ്വ. വി.പി അശോകൻ (പ്രസിഡൻ്റ്),
സാൽവിൻ കൊടിയന്ത്ര
പി.കെ സുധീർ
പി.എൻ സാബു ശാന്തി
(വൈസ് പ്രസിഡൻ്റുമാർ)
എസ്.ഡി പ്രേംജി
(ജനറൽ സെക്രട്ടറി)
എസ് വി സുരേഷ്കുമാർ
(ട്രഷറർ)
വി.എൻ കലാധരൻ
(സെക്രട്ടറി ഓഫീസ് )
പി.എ സുരേഷ്
കെ.ജി ബിനു
(ആഡിറ്റേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് വാർഷിക പൊതുയോഗം നടത്തി

Advertisements