കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് സമീപത്ത് ആറു കടകളിൽ മോഷണം ; മങ്കി ക്യാപ്പ് ധരിച്ച് എത്തിയ മോഷ്ടാവ് കടകളുടെ പൂട്ടു തകർത്ത് അകത്തുകയറി ; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ജാഗ്രത ന്യൂസ് ലൈവിന് 

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപത്തെ ആറു കടകളിൽ മോഷണം. കടകളുടെ പൂട്ടു തകർത്ത് അകത്തുകയറിയ മോഷ്ടാവ് പണം അപഹരിച്ചു. മോഷണത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ചു.ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. കടകളിൽ നിന്നും 3000 , 5000 രൂപ വീതം മോഷണം പോയിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. മോഷണ വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മങ്കി ക്യാപ്പ് ധരിച്ച മോഷ്ടാവ് കടയ്ക്കുള്ളിൽ കയറി പണം അപഹരിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Advertisements

Hot Topics

Related Articles