കോട്ടയം: ഇന്ന് മാർച്ച് 21 വെള്ളിയാഴ്ച നടക്കുന്ന തിരുനക്കര പകല്‍പ്പൂരവുമായി ബന്ധപ്പെട്ട് ഉച്ചക്ക് 02.00 മണി മുതല്‍ കോട്ടയം നഗരത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍
1. M.C. റോഡുവഴി നാട്ടകം ഭാഗത്തുനിന്നും വരുന്ന ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍നിന്നും തിരിഞ്ഞ് പോവുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2. M.C. റോഡുവഴി നാട്ടകം ഭാഗത്തുനിന്നും വരുന്ന കഞ്ഞിക്കുഴി, മണര്‍കാട് ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയില്‍ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടു പോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴി ഭാഗത്തേക്ക് പോവുക.
3. നാഗമ്പടം ഭാഗത്തുനിന്നും വരുന്ന M.C. റോഡുവഴി പോകേണ്ട വാഹനങ്ങള്‍ സിയേഴ്സ് ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് ജംഗ്ഷന്‍ വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി കോടിമത ഭാഗത്തേക്ക് പോവുക.
4. കുമരകം ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനില്‍നിന്നും സിയേഴ്സ് ജംഗ്ഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.
5. നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക
6. കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍
കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകള്‍ കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കും പോകേണ്ടതാണ്.