കോട്ടയം നഗരമധ്യത്തിൽ നഗരസഭ ഓഫിസിനു മുന്നിൽ രാജധാനി ബിൽഡിംങിൽ നിന്നും ഇഷ്ടിക അടന്നു വീണ് ലോട്ടറിക്കടയിലെ ജീവനക്കാർ മരിച്ചു; മരിച്ചത് മീനാക്ഷി ലക്കി സെന്റർ ജീവനക്കാരൻ

കോട്ടയം: നഗരമധ്യത്തിൽ നഗരസഭ ഓഫിസിനു എതിർവശത്തെ രാജധാനി ബിൽഡിംങിൽ നിന്നും ഇഷ്ടിക കഷണം അടന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം. തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ ജിനോ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ കോട്ടയം നഗരസഭ ഓഫിസിന് എതിർ വശത്ത് രാജധാനി ബിൽഡിംങിലായിരുന്നു സംഭവം. കെട്ടിടത്തിനു മുകളിലെ ജനൽ പാളിയിൽ സ്ഥാപിച്ചിരുന്ന ഇഷ്ടിക കഷ്ണം അടർന്നു വീഴുകയായിരുന്നു. തലയിലും ശരീരത്തിലും ഇഷ്ടിക പതിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എ്ത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം സംഭവിച്ചത് എങ്ങിനെ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.