ചെമ്പ്, എനാദി, മുക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുടം, ദേശ താലപ്പൊലി എന്നിവ ഭക്തി സാന്ദ്രമായി

തലയോലപ്പറമ്പ്: ചെമ്പ്, എനാദി, മുക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുടം, ദേശ താലപ്പൊലി എന്നിവ ഭക്തി സാന്ദ്രമായി. ഏനാദി മഹാത്മ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ
മൂലേക്കടവിൽ നിന്നും സംഘടിപ്പിച്ച കുംഭകുടത്തിലും താലപ്പൊലിയിലും കൊട്ടക്കാവടിയും വാദ്യമേളങ്ങളും മിഴിവേകി. തുടർന്ന് ദേശ താലപ്പൊലി ക്ഷേത്രത്തിൽ എത്തി സമർപ്പണം നടത്തി.

Advertisements

ക്ഷേത്രം ട്രസ്റ്റി ദീപു കണക്കംചേരി, ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വർഷത്തിൽ ഒൻപത് ദിവസം മാത്രം നട തുറക്കുന്ന ക്ഷേത്രത്തിൽ മീനമാസത്തിലെ ഭരണിയിൽ തുടങ്ങി പൂയം മഹോത്സവമായി ഏഴു ദിവസമാണ് കൊണ്ടാടുന്നത്. രാത്രി 11.30ന് ഭദ്രകാളിക്ക് വടക്കുപുറത്ത് ഗുരുതി ചടങ്ങുകളോടെ ഉത്സവം സമാപിച്ചു. സമാപന ദിനത്തിൽ ഉച്ചയ്ക്ക് നടന്ന മഹാപ്രസാദ ഊട്ടിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

Hot Topics

Related Articles