കോട്ടയം വേളൂരിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു: മരിച്ചത് മാണിക്കുന്നം സ്വദേശി

കോട്ടയം: സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. വേളൂർ മാണിക്കുന്നം പടിഞ്ഞാറേമേച്ചേരി അരവിന്ദാക്ഷൻ (77) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെ വീടിന് സമീപത്തെ പുരയിടത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വീണുപോയ വാഴയും മറ്റും വെട്ടിമാറ്റുകയായിരുന്നു അരവിന്ദാക്ഷൻ. ഭക്ഷണം കഴിക്കുന്നതിനായി വിളിച്ചെങ്കിലും കാണാതിരുന്നതിനെ തുടർന്ന് സഹോദരി പുരയിടത്തിൽ ചെന്ന് നോക്കിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്.

Advertisements

കാലിലും കൈയ്യിലും പുറത്തുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു. ഉടൻ തന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പ്രസന്നകുമാരി. മക്കളില്ല. സംസ്‌കാരം തിങ്കൾ വൈകുന്നേരം 3ന് വീട്ടുവളപ്പിൽ.

Hot Topics

Related Articles