കോട്ടയം വാഗമൺ റൂട്ടിൽ വാഹനാപകടം : ട്രാവലർ മറിഞ്ഞ് യുവതി മരിച്ചു : മരിച്ചത് കുമരകം സ്വദേശിനി

കോട്ടയം : ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരണപ്പെട്ടത്. 12 പേരടങ്ങുന്ന സംഘം കുമരകത്തുനിന്നും ഇന്നലെയാണ് വാഗമണിലെത്തിയത്. തിരികെ മടങ്ങവെയാണ് അപകടം. പരിക്കേറ്റ നിരവധി പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വേലത്തുശേരി ഭാഗത്താണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി.

Advertisements

Hot Topics

Related Articles