കോട്ടയം: വീണ്ടും അപകടത്തുരുത്തായി കോടിമത നാലുവരിപ്പാത്ത. കോട്ടയം നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്റെയും ഭാര്യയുടെയും ജീവനെടുത്തത് നാലുവരിപ്പാതയിലെ അമിത വേഗവും അശ്രദ്ധയമായ ഡ്രൈവിംങും തന്നെയാണ്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കുണ്ടായ അപകടത്തിൽ ജില്ലാ ആശുപത്രി മുൻ ജീവനക്കാരനും കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കട നടത്തുകയും ചെയ്യുന്ന കോട്ടയം മൂലവട്ടം പുത്തൻപറമ്പിൽ മനോജ് പി.എസ്, (49) ഭാര്യ പ്രസന്ന (45) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കോട്ടയം ഭാഗത്തു നിന്നും എത്തിയ പിക്കപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചാണ് ഇരുവരും വീണത്. രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം ജില്ലാ ആശുപത്രിയിലും നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജോലി ചെയ്തിരുന്ന മനോജും അമ്മയും ഭാര്യയും ചേർന്നു കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കട നടത്തിയിരുന്നു. ഈ കടയിൽ ജോലി ചെയ്യുന്നതിനിടെയാണ് മനോജിന് ആരോഗ്യ വകുപ്പിൽ ജോലി ലഭിക്കുന്നത്. തുടർന്ന്, കോട്ടയം ജില്ലാ ആശുപത്രിയിലും ജില്ലയിലെ വിവിധ ആശുപത്രികളിലും മനോജ് ജോലിയും ചെയ്തിരുന്നു. ഒരു വർഷം മുൻപാണ് കോടിമതയിൽ നിന്നും മൂലവട്ടം ഭാഗത്ത് വീട് വച്ച് താമസം മാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവർക്കും രണ്ട് കുട്ടികളാണ്. മനോജിന്റെ പിതാവ് പ്രായാധിക്യത്തെ തുടർന്ന് കുറച്ചു നാളുകൾക്കു മുൻപാണ് മരിച്ചത്. ഇതേ തുടർന്നാണ് ഇവർ മൂലവട്ടത്തേയ്ക്കു താമസം മാറിയത്. രണ്ടു പേരുടെയും അപ്രതീക്ഷിതമായ മരണത്തോടെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളും പ്രായമായ അമ്മയുമാണ് തനിച്ചായത്. ഇനി ഇവർക്ക് ആരുണ്ടെന്ന ആശങ്കയാണ് ഉയരുന്നത്.