പാലാ : ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ വാണിവന്ദനത്തോട വിജയദശമി ഉത്സവത്തിന് അരങ്ങ് ഉണർന്നു വിജയദശമി ഉത്സവ ദിവസമായി ഇന്ന് ദേവി ഉപാസനക്കൊപ്പം കലാകാരന്മാർക്ക് അവരുടെ കഴിവുകൾ ദേവി സന്നിധിയിൽ സമർപ്പിക്കുവാനുള്ള സൗകര്യം മുൻവർഷത്തെ പോലെ ഈ വർഷവും പാറേക്കാവ് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു രാവിലെ വിദ്യാരംഭത്തോടെ ആരംഭിച്ച ചടങ്ങുകൾ പിന്നീട് ചിലങ്കകളുടെയും നൂപുര ധ്വനികളുടെയുംവാദ്യോപകരണങ്ങളുടേയും തിരുവാതിര കളിയുടെയും മനോഹരമായവേദിയായി മാറുകയായിരുന്നു.
വാണിവന്ദനം നൃത്ത സംഗീത അർച്ചനയ്ക്ക് നിരവധി ട്രൂപ്പുകളും വ്യക്തികളും ആണ് ഈ വർഷം പാറേക്കാവിലമ്മയ്ക്ക് മുന്നിൽ സമർപ്പണമായി എത്തിയത്. കൊടുങ്ങൂർ ദിനേശ്കുമാർ,പ്രതിഭ അനീഷ്ഏറ്റുമാനൂർ രഞ്ജിത്ത്, വരലക്ഷ്മി മൂവാറ്റുപുഴ,മനുമോഹൻ പള്ളിക്കത്തോട്,ലീലാദാസ് ഏഴാച്ചേരി തുടങ്ങിയവർ സംഗീതാർച്ചന നടത്തിയപ്പോൾ ഐങ്കൊമ്പ് മാതൃശക്തിയുടെ കൈക്കൊട്ടികളി വേറിട്ട അനുഭവമായി. നാട്യാലയ ഡാൻസ് സ്കൂൾ മുവാറ്റുപുഴ , അപ്സര സ്കൂൾ ഓഫ് ആർട്ട്സ് ആൻഡ് സോപ്ർട്ടസ് ഐങ്കൊമ്പ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്താവിഷ്ക്കാരം ഭക്തജനങ്ങളുടെ മനസ്സും ഹൃദയവും നിറയുന്നതായിരുന്നു.വാഴുർ സജിൻ കൃഷ്ണൻ, പൂഞ്ഞാർ വിജയൻ തുടങ്ങിയവർ പക്കമേളം സംഗീതാർച്ചക്ക് കൊഴുപ്പേകി.