കോട്ടയം നഗരസഭയുടെ മൂന്ന് കോടി തട്ടിപ്പ്; മൂന്നു ജീവനക്കാരെ സസ്‌പെന്റ് ചെയ്ത ഉത്തരവ് അംഗീകരിക്കാതെ കൗൺസിൽ യോഗം പിരിഞ്ഞു; വെട്ടിച്ച പണത്തിന്റെ കണക്കറിയണം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എല്ലാവർക്കും എതിരെ നടപടി വേണം: കർശന നിലപാടുമായി പ്രതിപക്ഷം; കള്ളന്മാരെ സംരക്ഷിക്കുന്നത് പ്രതിപക്ഷമെന്ന് തിരിച്ചടിച്ച് ഭരണപക്ഷം

കോട്ടയം: നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പിൽ സസ്‌പെൻഷനിലായ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ അംഗീകരിക്കാതെ കൗൺസിൽ യോഗം പിരിഞ്ഞു. തട്ടിപ്പിന്റെ പേരിൽ നടപടിയെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ അംഗീകരിക്കാൻ ചേർന്ന യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകാനാവാതെ പിരിഞ്ഞത്. പ്രതിപക്ഷത്തിന്റെയും ബിജെപി കൗൺസിലർമാരുടെയും എതിർപ്പിനെ തുടർന്നാണ് ഈ നടപടിയ്ക്ക് അംഗീകാരം നൽകാൻ കൗൺസിൽ യോഗത്തിന് സാധിക്കാതെ പോയത്.

Advertisements

ആഗസ്റ്റ് ഏഴിനാണ് കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന ക്ലർക്ക് അഖിൽ സി.വർഗീസ് നടത്തിയ തട്ടിപ്പിന്റെ വിവരം പുറത്ത് വന്നത്. ഇതിന് പിന്നാലെ അന്വേഷണം നടത്തിയ നഗരസഭ അധികൃതർ അക്കൗണ്ട് വിഭാഗത്തിലെ മൂന്നു ജീവനക്കാരെ സസ്‌പെന്റും ചെയ്തിരുന്നു. ഇവരുടെ സസ്‌പെൻഷൻ അംഗീകരിക്കുന്നതിനു വേണ്ടി ഇന്ന് ചേർന്ന യോഗമാണ് തല്ലിപ്പിരിഞ്ഞത്. 22 അംഗങ്ങളാണ് യുഡിഎഫിനുളളത്. 22 അംഗങ്ങളുള്ള എൽഡിഎഫും എട്ട് അംഗങ്ങളുള്ള ബിജെപിയും തീരുമാനത്തെ എതിർത്തതോടെയാണ് സസ്‌പെൻഷൻ പാസാകാതെ പോയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തട്ടിപ്പ് നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും എത്ര രൂപ അഖിൽ തട്ടിയെടുത്തു എന്ന് ഇനിയും കണ്ടെത്താൻ കോട്ടയം നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ലന്ന് പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ ആരോപിക്കുന്നു. നഗരസഭ കൗൺസിൽ യോഗത്തിൽ കൃത്യമായ കണക്ക് വയ്ക്കാൻ ഇതുവരെയും സെക്രട്ടറിയ്‌ക്കോ ചെയർപേഴ്‌സണിനോ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എത്ര രൂപ നഷ്ടടമുണ്ടായി, തട്ടിപ്പിന് ഏതൊക്കെ ഉദ്യോഗസ്ഥരാണ് കൂട്ടു നിന്നത്, തട്ടിപ്പിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്ക് എതിരെ എന്തൊക്കെ നടപടിയെടുത്തു തുടങ്ങിയ വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മൂന്നു ജീവനക്കാരെ മാത്രം സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കലല്ല കുറ്റക്കാരായ മുഴുവൻ ആളുകൾക്ക് എതിരെയും നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ, പ്രതിപക്ഷം കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് കൂട്ടു നിൽക്കുയാണ് എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. തട്ടിപ്പ് കണ്ടെത്താൻ സഹകരിക്കാൻ തയ്യാറാകുന്നില്ല. കേസിലെ പ്രധാന പ്രതിയായ അഖിൽ സി.വർഗീസിനെ പിടികൂടാൻ സംസ്ഥാനത്തെ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഇത്തരത്തിൽ തട്ടിപ്പുകാർക്ക് കുടപിടിക്കുന്നതാണ് പ്രതിപക്ഷത്തിന്റെയും എൽഡിഎഫിന്റെയും നിലപാടെന്നും യുഡിഎഫ് ആരോപിക്കുന്നു. തീരുമാനം അംഗീകരിച്ചതായി നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പ്രഖ്യാപിച്ചെങ്കിലും, പ്രതിപക്ഷം എതിർപ്പ് ഉയർത്തുകയായിരുന്നു.

Hot Topics

Related Articles