കടുത്തുരുത്തി: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധൻ വീടിന് തീ പിടിച്ച് പൊള്ളലേറ്റ് മരിച്ചു. കടുത്തുരുത്തി അരുണാശ്ശേരി മറ്റക്കോട്ടിൽ വർക്കി തൊമ്മൻ(84) ആണ് പൊള്ളലേറ്റ് മരിച്ചത്. അവിവാഹിതനായ വർക്കി വാഴത്തോട്ടത്തിന് നടുവിൽ ടർപ്പായ കൊണ്ടുണ്ടാക്കിയ ഷെഡിൽ ഒറ്റയ്ക്കായിരുന്നു താമസം. കട്ടിലിൽ നിന്ന് താഴെ വീണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെ 7 മണിയോടെ പറമ്പിലെ കൃഷിക്ക് വെള്ളമൊഴിക്കാനെത്തിയ വർക്കിയുടെ സഹോദരൻ്റെ മകൻ തോമസ് മാത്യുവാണ് മൃതദേഹം കാണുന്നത്. കറണ്ടില്ലാത്ത വീട്ടിൽ മെഴുകുതിരി കത്തിച്ച് വെച്ചാണ് വർക്കി കിടക്കാറുള്ളത്. ഇതിൽ നിന്ന് തീ പടന്ന് ഷെഡ് കത്തിയതാകമെന്ന് കരുതുന്നതായി തോമസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തി.സഹോദരങ്ങൾ: പരേതനായ മാത്യു, പരേതനായ എബ്രഹാം, ജോസ് (റിട്ട. എ എസ്ഐ).