കോട്ടയം:: കഞ്ഞിക്കുഴിയിൽ കെ.കെ റോഡിൽ നിൽക്കുന്ന മാവിന്റെ കമ്പ് നടുറോഡിൽ ഒടിഞ്ഞു വീണു. മരക്കമ്പ് വീണ് നടു റോഡിൽ നിന്ന വൈദ്യുതി ലൈനും പൊട്ടി വീണു. ഇതോടെ പ്രദേശത്ത് ചെറിയ തോതിൽ ഗതാഗതക്കുരുക്കും, അപകട സാധ്യതയും വർദ്ധിച്ചു. ഞായറാഴ്ച രാവിലെയാണ് കഞ്ഞിക്കുഴി ഓട്ടോ സ്റ്റാൻഡിനു സമീപത്ത് മാവിൽ നിന്നുള്ള കമ്പ്് പൊട്ടി റോഡിൽ വീണത്. കമ്പ് വീണതോടെ ഇവിടെ നിന്ന വൈദ്യുതി ലൈനും റോഡിലേയ്ക്ക് പൊട്ടി വീണു. അപകടത്തെ തുടർന്ന് റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് കിടന്നതോടെ അപകട സാധ്യതയും വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.ഞായറാഴ്ചയായതിനാൽ റോഡിലൂടെ വാഹനങ്ങൾ കുറവായതും, ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ കുറവായതിനാലും അപകടം ഒഴിവായി.