കോട്ടയം ചങ്ങനാശേരിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു; അപകടത്തിൽ വെണ്ണിക്കുളം സ്വദേശികളായ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു

കോട്ടയം: ചങ്ങനാശേരിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. അപകടത്തിൽ വെണ്ണിക്കുളം സ്വദേശികളായ മൂന്നു യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ചങ്ങനാശേരി എസ്.ബി കോളജിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. കാറിന് സാരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ, അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. അപകട വിവരം അറിഞ്ഞ് ചങ്ങനാശേരി പൊലീസ് സ്ഥലത്ത് എത്തി.

Advertisements

Hot Topics

Related Articles