കോട്ടയം ഈരാറ്റുപേട്ടയിൽ ലോട്ടറിക്കടയിൽ വൻ മോഷണം : ലോട്ടറി ടിക്കറ്റുകൾ മുഴുവൻ മോഷണം പോയി : ലക്ഷങ്ങൾ നഷ്ടമായതായി പരാതി

കോട്ടയം : ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ വൻ മോഷണം. ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന മഹാദേവ ലോട്ടറിയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം കണ്ടത്. തുടർന്ന് , ഇവർ വിവരം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പത്ത് ലക്ഷം രൂപയെങ്കിലും കടയിൽ നിന്ന് നഷ്ടമായതായാണ് സംശയിക്കുന്നത്. ലോട്ടറികൾ മുഴുവൻ നഷ്ടമായിട്ടുണ്ട്. കടയുടെ പിൻഭാഗം തകർത്താണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത്. സംഭവത്തിൽ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles