കോട്ടയത്ത് പി.ജെ ജോസഫ് എം.എൽ.എയുടെ ജന്മദിനം ആഘോഷിച്ചു; നീറ്റ് പരീക്ഷ  കുറ്റമറ്റതാക്കാൻ പുതിയ പരീക്ഷ ബോർഡ് രൂപീകരിക്കണം ;  പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണം : പിജെ ജോസഫ് എംഎൽഎ 

കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎയുടെ ജന്മദിനം കേരള കോൺഗ്രസ് പാർട്ടി പ്രവർത്തകർ കോട്ടയത്ത് ആഘോഷമാക്കി മാറ്റി. കെ എസ് എസ് സി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് കോട്ടയത്ത് കേരള കോൺഗ്രസ് ഓഡിറ്റോറിയത്തിൽ പാർട്ടി ചെയർമാൻ പി ജെ ജോസഫ് എത്തിച്ചേർന്ന ചടങ്ങിൽ വച്ചാണ് ജന്മദിനം ആഘോഷിച്ചത്. 

Advertisements

കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് കോട്ടയത്ത് പാർട്ടി സമ്മേളനത്തിൽ ജന്മദിന കേക്ക് മുറിച്ചു.വർക്കിംഗ് ചെയർമാൻ അഡ്വ പി സി തോമസ് മുൻ എം പി, പാർട്ടി ചെയർമാൻ പി ജെ ജോസഫിന് മധുരം പങ്കുവെച്ചു എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വക്കറ്റ് ജോയ് എബ്രഹാം മുൻ എംപി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടാൻ എന്നിവർ ഖദർ ഷാൾ അണിയിച്ച് പി ജെ ജോസഫിനെ ആദരിച്ചു.

Hot Topics

Related Articles