കോട്ടയം മൂലവട്ടം കുറുപ്പൻപടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു : പത്രം ഏജൻ്റിന് ഗുരുതര പരിക്ക് 

കോട്ടയം : കോട്ടയം മൂലവട്ടം കുറുപ്പൻപടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു. പത്രം ഏജൻ്റിന് ഗുരുതര പരിക്ക്. പത്രം ഏജൻ്റ് നാട്ടകം ഗസ്റ്റ് ഹൗസ് സ്വദേശി ജോർജ് കുട്ടിയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.40 ന് മൂലവട്ടം കുറുപ്പം പടിയിലായിരുന്നു അപകടം. ദിവാൻ കവല ഭാഗത്ത് നിന്നും എത്തിയ ബൈക്ക് പത്രം ഏജൻ്റ് സഞ്ചരിച്ച ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം ഇദ്ദേഹം റോഡിൽ കിടന്നു. നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിൻ്റെ പരിക്ക് ഗുരുതരമാണ്.

Advertisements

Hot Topics

Related Articles