പാലാ: സ്്കൂളിന് സമീപത്ത് വീര്യം കൂടിയ വൈൻ വിൽപ്പന നടത്തിയ കടയിൽ എക്സൈസ് പരിശോധന. വീര്യം കൂടിയ വൈൻ പിടിച്ചെടുക്കുകയും കട ഉമടയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. പാലാ പിഴക് സ്വദേശിയ്ക്കെതിരെയാണ് എക്സൈസ് സംഘം കേസെടുത്തത്. പാലാ- പിഴക് ജംഗ്ഷനിലുള്ള സ്കൂളിന് സമീപം പ്രവർത്തിക്കുന്ന എസ്. എം ഫ്രൂട്സ് സ്റ്റാൾ ആന്റ് കൂൾ ബാറിലാണ് വ്യാപകമായി വൈൻ വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചത്. ഇതേ തുടർന്ന് എക്സൈസ് സംഘം ഇവിടെ രഹസ്യ പരിശോധന നടത്തുകയായിരുന്നു. ഇതു സംബന്ധിച്ചു എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 67.5 ലിറ്റർ വീര്യംകൂടിയ അനധികൃത വൈൻ പിടികൂടി.
കട നടത്തിയിരുന്ന മീനച്ചിൽ കടനാട് പിഴക് മുതുപ്ളാക്കൽ വീട്ടിൽ റെജി തോമസിനെതിരെയാണ് എക്സൈസ് സംഘം കേസെടുത്തത്. 145 ലിറ്റർ വീര്യം കൂടിയ വൈൻ നിർമ്മിച്ച് വിൽപ്പന നടത്തിയതിന് 2020 പാലാ എക്സൈസ് റേഞ്ച് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. റെയ്ഡിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ലാൽ, ജയദേവൻ ഞ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ ദിവാകരൻ എന്നിവർ പങ്കെടുത്തു.