വൈക്കം: സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ പ്രയാണത്തോടനുബന്ധിച്ച് വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മിനിഅഗസ്റ്റിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെൻ്റ് ലിറ്റിൽ തെരേസാസിലെ പൂർവ്വ വിദ്യാർത്ഥിനിയും അന്താരാഷ്ട്ര കായിക താരവുമായ
ബി.കീർത്തനദീപശിഖ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിനിൽ നിന്ന് ഏറ്റുവാങ്ങി. കീർത്തന ദീപ ശിഖ സ്കൂൾ ക്യാപ്റ്റനും ദേശീയ കായികതാരവുമായ ചാന്ദിനി ജി. നായർക്ക് കൈമാറി. സ്കൂളിലെ കായിക അധ്യാപിക മിനിസിജി വിളംബര പ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപകർ, സ്കൂൾ ലീഡർ മരിയ മിഷേൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ദീപശിഖയും ഏന്തി സ്കൂൾ കായികതാരങ്ങൾ വിളംബര ജാഥ നടത്തി.
ഒളിംപിക്സ് : വൈക്കം സെൻ്റ് ലിറ്റിൽ തെരേസാസ് സ്കൂളിൽ ദീപ ശിഖ പ്രയാണം നടത്തി
Advertisements