കോട്ടയം വേളൂർ മാണിക്കുന്നം കവലയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു; അപകടത്തിൽ ആർക്കും പരിക്കില്ല

കോട്ടയം: വേളൂർ മാണിക്കുന്നം കവലയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു. ഇല്ലിക്കൽ കോട്ടയം റോഡിൽ ഗതാഗത തടസം. ഇന്ന് ഉച്ചയ്ക്ക് 1.45 നായിരുന്നു അപകടം ഉണ്ടായത്. ഇല്ലിക്കൽ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീഴുകയായിരുന്നു. വാഹനത്തിനുള്ളിൽ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരാളും, ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. രണ്ടു പേരും ആശുപത്രിയിലേയ്ക്കു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നു സംശയിക്കുന്നു. അപകട വിവരം അറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസും, അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്ത് എത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Advertisements

Hot Topics

Related Articles