കോട്ടയം: മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയന്റെ വർണം ആർട്സ് എക്സിബിഷൻ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വർഗീസ് പി പുന്നൂസ് ഉദ്ഘാടനം ചെയ്തു

കോട്ടയം: മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വർണം ആർട്സ് എക്സിബിഷൻ അതിന്റെ നാലാം പതിപ്പ് ആയ വർണം 4.0
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വർഗീസ് പി പുന്നൂസ് ഉദ്ഘാടനം ചെയ്ത് പ്രദർശനത്തിനായി തുറന്നു കൊടുത്തു.

Advertisements

വിദ്യാർത്ഥി യൂണിയൻ ആർട്സ് സെക്രട്ടറി അലൈന ജാസ്മിൻ സെയ്ദ്, ആർട്സ് അഡ്വൈസർ ഡോ. സു ആൻ സകരിയ എന്നിവർ ആശംസ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ ചെയർപേഴ്സൺ ആശിഷ് ജോർജ് ജോസഫ്,സെക്രട്ടറി ഫാത്തിമ സിതാര, വൈസ് ചെയർപേഴ്സൺസ് അനന്യെന്ദു അനഘ അനിൽ, മറ്റു യൂണിയൻ മെംബേർസ് ആയ ആദിൽ ആവണി ശങ്കർ അലൻ ബെന്നി എന്നിവർ സമീപം.
13 മെയ്‌ വരെ നീണ്ടുനിൽക്കുന്ന എക്സിബിഷനിൽ മെഡിക്കൽ ക്കോളജിലെ ഡോക്ടർസ്, സ്റ്റുഡന്റസ് , സ്റ്റാഫ്‌ എന്നിവരുടെ വിവിധങ്ങളായ കലാസൃഷ്ടികൾ പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നു.
ഓയിൽ പെയിന്റിംഗ് ആക്രൈലിക് പെൻസിൽ ആർട്ട്‌ , എംബ്രോയ്ഡിറി ഫോട്ടോഗ്രഫി സ്‌കൾപ്ർസ് മോഡൽസ് ഒറീഗാമി എന്നിങ്ങനെ ഉള്ളവ പ്രദശ്നത്തിനായി ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് C2 ബ്ലോക്കിലാണ് പ്രദർശനത്തിന് വേദി ഒരുങ്ങിയിരിക്കുന്നത്.

Hot Topics

Related Articles