കോട്ടയത്ത് വീണ്ടും ബൈജൂസിന്റെ തട്ടിപ്പ്; ആപ്ലിക്കേഷൻ ആവശ്യമില്ലെന്നറിയിച്ച് തിരികെ നൽകിയിട്ടും അക്കൗണ്ടിൽ നിന്നും പണം പിടിച്ചെന്ന് പരാതി; പരാതി നൽകിയത് കോട്ടയം കുമാരനല്ലൂർ എസ്.എച്ച് മൗണ്ട് സ്വദേശി

കോട്ടയം: കോട്ടയത്ത് ബൈജൂസിന്റെ തട്ടിപ്പ് വീണ്ടും. ആപ്ലിക്കേഷൻ ആവശ്യമില്ലെന്നറിയിച്ചിട്ടും അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായി പരാതി. കോട്ടയം കുമാരനല്ലൂർ സ്വദേശിയും ആർ എസ് പി നേതാവുമായ അൻസാരി കോട്ടയത്തിന്റെ അക്കൗണ്ടിൽ നിന്നുമാണ് പണം പിൻവലിച്ചത്. 2022 ഒക്ടോബറിലായിരുന്നു സംഭവം. അൻസാരിയുടെ മകളുടെ വിദ്യാഭ്യാസത്തിനായി ബൈജൂസ് ആപ്പ് അധികൃതർ വീട്ടിൽ എത്തിയിരുന്നു. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൾക്ക് വേണ്ടി അവരുടെ ഒരു ആപ്ലിക്കേഷൻ ടാബ് 5000 രൂപ അഡ്വാൻസിൽ 15 ദിവസത്തെ ഗ്രേസ് പീരീഡിൽ നൽകിയിരുന്നു.

Advertisements

പക്ഷെ മകൾക്ക് അത് ഉപയോഗപ്രകാരം അല്ലാത്ത കാരണത്താൽ ഗ്രേസ് പീരീഡിന് ഉള്ളിൽ തന്നെ തിരികെ അയച്ചു. തുടർന്ന്, അഡ്വാൻസ് തുക ദിവസങ്ങൾക്കുള്ളിൽ തന്നെ തിരികെ ലഭിക്കുകയും ചെയ്തു. ഇതിന് ശേഷം യാതൊരു വിധ നടപടിയും ഉണ്ടാകില്ലെന്നാണ് ബൈജൂസ് അധികൃതർ പറഞ്ഞിരുന്നതെന്നാണ് അൻസാരി പറയുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ആദിത്യ ബിർളയുടെ ഭാഗത്തു നിന്നും സന്ദേശം വന്നതോടെയാണ് ഇത് വീണ്ടും ചർച്ചയായത്. ലോൺ തിരിച്ചടവ് മുടങ്ങി കിടന്നിട്ടു 423 ദിവസം ആയെന്നും ഉടനെ അടക്കണമെന്നും ആവശ്യപ്പെട്ട് ആദിത്യ ബിർള ഗ്രൂപ്പിന്റെ ഭാഗത്തു നിന്നും സന്ദേശം എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വിവരം ബൈജുസിബിന്റെ കോർപ്പറേറ്റ് ഓഫീസിൽ അൻസാരി വിളിച്ചറിയിച്ചു. എന്നാൽ, അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകില്ലെന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ, അഞ്ചാം തീയതി അക്കൗണ്ടിൽ നിന്നും 3498 രൂപ പിൻവലിക്കപ്പെട്ടു. ഈ വിവരം ബിജുസിനെ വീണ്ടും അറിയിച്ചപ്പോൾ പണം നഷ്ടമാകില്ല എന്ന ഉറപ്പാണ് ബൈജൂസ് അധികൃതർ നൽകിയത്. കിട്ടാത്ത ഒരു സേവനത്തിനു പണം കൈപ്പറ്റിയ സാഹചര്യത്തിൽ നിയമനടപടികൾക്ക് ഒരുങ്ങുകയാണ് അൻസാരി. പണം തിരികെ തന്ന് ഈ വിഷയം പരിഹരിച്ചില്ല എങ്കിൽ ബൈജുസിന്റെ എംഡി ബൈജു രവീന്ദ്രന് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് അൻസാരിയുടെ തീരുമാനം.

Hot Topics

Related Articles