ഏറ്റുമാനൂർ നീണ്ടൂർ റോഡ് തകർന്നു : കുളമായ റോഡിൽ യൂത്ത് കോൺഗ്രസ് വള്ളമിറക്കി പ്രതിഷേധിച്ചു 

അതിരംമ്പുഴ: ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും, വഴിയാത്രക്കാരും സഞ്ചരിക്കുന്ന പ്രധാന റോഡായ ഏറ്റുമാനൂർ -നീണ്ടൂർ പി ഡബ്ലിയു റോഡിൽ കോട്ടമുറിക്ക് സമീപം വർഷങ്ങളായി മഴ പെയ്താൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നു. ഇതിന് ശ്വാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് എം എൽ എയും മന്ത്രിയുമായ ശ്രീ വി എൻ വാസവൻ യാതൊന്നും ചെയ്യാത്തതിൽ പ്രതിഷേധിച്ചും, പരിഹാരം ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് അസംബ്ലിക്കമ്മറ്റി വെള്ളക്കെട്ടിൽ വള്ളം ഇറക്കി പ്രതിഷേധിച്ചു.

Advertisements

    എം എൽ എ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്നും 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ അസംബ്ലി കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വെള്ളക്കെട്ടിൽ വള്ളമിറക്കി പ്രതിഷേധിച്ചു.

കോട്ടമുറി ജംഗ്ഷനിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകർ വള്ളം ചുമന്നുകൊണ്ടാണ് പ്രതിഷേധസ്ഥലത്ത് എത്തിയത്

     യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബിൻ വല്ലേരിയിൽ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽസെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ ജോറോയി പൊന്നാറ്റിൽ, സോബിൻ തെക്കേടം, ബിജു കൂമ്പിക്കൻ, ജോയി പൂണിക്കുന്നേൽ , ജൂബി ഐക്കരക്കുഴി, സനൽ കാട്ടാത്തി, സുബിൻ സാബു, അരുൺ പെരുമാപ്പാടം, സൗമ്യ വിനീഷ് ,റോണി തങ്കച്ചൻ, വിഷ്ണു ചെമ്മുണ്ടവള്ളി, മിഥുൻ നല്ലു വാക്കൻ, അശ്വിൻ സാബു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles