കോട്ടയം ഏറ്റുമാനൂർ എം സി റോഡിൽ നിയന്ത്രണം വിട്ട കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു : മരിച്ചത് ഏറ്റുമാനൂർ സ്വദേശി

കോട്ടയം: എംസി റോഡിൽ ഏറ്റുമാനൂരിൽ നിയന്ത്രണം നഷ്ടമായ കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഏറ്റുമാനൂർ സ്വദേശിയാണ് മരിച്ചതന്നാണ് വിവരം. കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അർദ്ധരാത്രി ഒരു മണിക്ക് ശേഷം ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ മുന്നിലായിരുന്നു അപകടം:

Advertisements

അപകടത്തിൽ പരിക്കേറ്റ കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു. അഗ്നിരക്ഷാ സേനയും ഏറ്റുമാനൂർ പോലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. കാറിൽ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടുകാർ ചേർന്ന് കാർ വെട്ടി പൊളിച്ചാണ് പുറത്ത് എത്തിച്ചത്.അപകടത്തെ തുടർന്ന് ഏറ്റുമാനൂർ എറണാകുളം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Hot Topics

Related Articles