മുണ്ടക്കയം : മുണ്ടക്കയം കോരുത്തോട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത് കോരുത്തോട് സ്വദേശികൾ. കോരുത്തോട് 116 ഭാഗത്ത് മടുത്തങ്കില്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. കോരുത്തോട് അമ്പലംകുന്ന് ഭാഗത്ത് ശനിയാഴ്ച രാവിലെ 9 30 കൂടിയാണ് അപകടം. മടുത്തങ്കില്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കയത്തേക്ക് വരികയായിരുന്ന രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisements