തോട്ടകത്ത് കരിയാർ ആറ്റുതീരത്ത് ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക്  തുടക്കമായി 

വൈക്കം: തോട്ടകത്ത് കരിയാർ ആറ്റുതീരത്ത് ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി സ്വകാര്യ സംരംഭകരുടെ നേതൃത്വത്തിൽ  ഭക്ഷണശാല തുറന്നു. വൈക്കത്തെ വിനോദ സഞ്ചാര വികസനത്തിന് ആക്കം കൂട്ടുന്നതിന് ആരംഭിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവനുംപുതിയ വഞ്ചിവീടിൻ്റെ ഫ്ലാഗ് ഓഫ് സി.കെ. ആശ എം എൽ എ യും നിർവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ്, മുൻ എം എൽ എ കെ. അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രഞ്ജിത്ത്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ. രമേശൻ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സംരംഭകരായ കെ.സി. ജോസഫ്, എസ്.കെ.സാബു, മൈക്കിൾ ആഞ്ചലോ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ വൈക്കത്തെ വിനോദ സഞ്ചാര വികസനത്തിന് സഞ്ചാരികൾക്ക് കൂടുതൽ താമസ ഭക്ഷണ സൗകര്യവും ജലാശങ്ങളിലെ സുരക്ഷിത യാത്രയ്ക്കായി കൂടുതൽ ഹൗസ് ബോട്ടുകളും എത്തിക്കുന്നതിന് സംരംഭകർക്കാകണമെന്ന് നഗരസഭ ചെയർപേഴ്സൺ പ്രീതരാജേഷ് പറഞ്ഞു. അവധിക്കാലത്ത് നാട്ടിലെത്തുന്ന വിദേശമലയാളികള്‍ അടക്കം നിരവധി പേരാണ് ചുരിങ്ങിയ ചെലവിൽ നടത്താവുന്ന ഈ ട്രിപ്പിന്റ ഭാഗമാകുന്നത്. മുറിഞ്ഞപുഴയും മുണ്ടാറും ഉള്‍പ്പെടുത്തി ടൂറിസം ശ്രൃംഗല രൂപപ്പെടുത്തിയാല്‍ വൈക്കത്തെ ടൂറിസം മേഖല ഏറെ ശ്രദ്ധേയമാകുമെന്ന് വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

Advertisements

Hot Topics

Related Articles