കോട്ടയം നഗരസഭയിൽ മൂന്നു കോടി തട്ടിയെടുത്ത ജീവനക്കാരനെ സംരക്ഷിക്കുന്നത് എൽ ഡി എഫ് : കോൺഗ്രസ്‌ : പ്രതിഷേധ ധർണ നാളെ 

കോട്ടയം :  നഗരസഭയിലെ പെൻഷൻ ഫണ്ട്‌ തട്ടിപ്പ് നടത്തി സസ്പെൻഷനിലാ യ നാലു പേരെയും അറസ്റ്റ് ചെയ്യണം. ഒന്നാം പ്രതിയായ അഖിൽ സി വർഗീസ് ഒളിവിൽ പോകുവാനും സഹായിച്ചത് സി പി എം നേതൃത്വമാണെന്ന് കോൺഗ്രസ് ആരോപിച്ചു. അഴിമതി നടത്തിയ നാലു ഉദ്യോഗസ്ഥരും സി പി എം നേതൃത്വത്തിലുള്ള യൂണിയൻ അംഗങ്ങളാണ്. ഇപ്പോൾ നഗരസഭയിൽ നടക്കുന്ന പ്രതിപക്ഷ സമരം ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ്. ഒരാഴ്ചയായിട്ട് പ്രതിയെ പിടിക്കാത്ത എൽ ഡി എഫ് ഗവണ്മെന്റിന്റെ കള്ള ക്കളികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 14  ബുധനാഴ്ച്ച നാലു പി എം ന് കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്തു ധർണ നടത്തുന്നു.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ്‌  നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും.

Advertisements

എന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻ്റുമാരായ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിബി ജോൺ കൈതയിൽ 

എൻ ജയചന്ദ്രൻ ചിറയത്തു എന്നിവർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.