കോട്ടയം പൂവൻതുരുത്തിൽ ഓട്ടോറിക്ഷയും ബൈക്കും കുട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് : അപകടം റോഡിലെ കുഴി ഒഴിവാക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെ 

കോട്ടയം : പൂവൻതുരുത്തിൽ ഓട്ടോറിക്ഷയും ബൈക്കും കുട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവറെയും ബൈക്ക് യാത്രക്കാരനെയും പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8 .15 ന് പൂവൻതുരുത്ത് മേൽപ്പാലത്തിന് സമീപം ആയിരുന്നു അപകടം. മേൽപ്പാലത്തിൽ നിന്ന് കടുവാക്കുളം ഭാഗത്തേയ്ക്ക് വരികയായിരുന്നു ഓട്ടോറിഷ എന്ന് നാട്ടുകാർ പറയുന്നു. എതിർ ദിശയിൽ നിന്നും എത്തിയ ബൈക്ക് ഗട്ടർ ഒഴിവാക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ ഓട്ടോ റോഡരികിലെ മതിലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. 

Advertisements

Hot Topics

Related Articles