വൈക്കം: കിഴക്കേനട ജനനി റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുവൽസരാഘോഷം ശ്രദ്ധേയമായി.100 കുടുംബങ്ങൾ ഉൾപ്പെട്ട അസോസിയേഷനിലെ കുടുംബങ്ങൾക്ക് മിക്സി, കെറ്റിൽ, പുട്ടുകുറ്റി, ഇസ്തിരിപ്പെട്ടി, പാത്രങ്ങൾ തുടങ്ങിവയടക്കം കൈ നിറയെ സമ്മാനങ്ങളും വയോധികർക്ക് ഉപഹാരങ്ങളും നൽകിയാണ് ജനനി പുതുവത്സരത്തെ വരവേറ്റത്.
നാടൻ പാട്ട് ദൃശ്യാവിക്ഷ്കാരമുൾപ്പടെയുള്ളകലാപരിപാടികൾ, പാപ്പാഞ്ഞി കത്തിക്കൽ, പടക്കം പൊട്ടിക്കൽ,ഭക്ഷണ വിതരണം എന്നിവയും നടത്തി. പ്രസിഡൻ്റ് രാജേന്ദ്രൻ പ്രശാന്തി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എസ്.ഹരിദാസൻ നായർ, രക്ഷാധികാരി സോമശേഖരൻനായർ കവീമഠം, വൈസ് പ്രസിഡൻ്റ് ദാസൻ അണിമംഗലം, സെക്രട്ടറി രാജേഷ് കുമാർ അണിമംഗലം,ട്രഷറർ ഷീലാവേണുഗോപാൽ, ജോയിൻ്റ് സെക്രട്ടറി റസീന ബീഗം തുടങ്ങിയവർ നേതൃത്വം നൽകി.