കോട്ടയം നഗരമധ്യത്തിൽ ഓട്ടോയിൽ ടോറസ് ഇടിച്ചു : ഓട്ടോ ഡ്രൈവർക്ക് കാലിനു പരിക്ക് :  ടി ബി റോഡിൽ ഗതാഗതക്കുരുക്ക്

കോട്ടയം : കോട്ടയം നഗരം ടോറസ് ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു. നഗര മധ്യത്തിൽ അനുപമ തീയേറ്ററിനു മുന്നിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ പാക്കിൽ കട്ടയിൽ പറമ്പിൽ ബിജു (56) വിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ടി ബി റോഡിൽ അനുപമ തിയേറ്ററിന് മുന്നിലായിരുന്നു അപകടം. ഒരേ ദിശയിൽ നിന്ന് വരികയായിരുന്നു ഇരു വാഹനങ്ങളും. ടോറസ് ലോറിയുടെ സൈഡിൽ തട്ടുകയായിരുന്നു. ഇതേ തുടർന്ന് ഓട്ടോറിക്ഷ റോഡിൽ തലകീഴായി റോഡിൽ വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ടി ബി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓട്ടോ ഡ്രൈവരുടെ കാലിന് ഒടിവ് ഉണ്ടായിട്ടുണ്ട്. 

Advertisements

Hot Topics

Related Articles