കോട്ടയം : ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. പോളച്ചിറ സ്വദേശിയായ ചിക്കു (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8:45 ഓടുകൂടി ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. കൊച്ചുവേളി – ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഹംസഫർ എക്സ്പ്രസ് ആണ് യുവാവിനെ ഇടിച്ചത്. കുറിച്ചി ഭാഗത്തെ സ്വകാര്യ കേറ്ററിംഗ് യൂണിറ്റിലെ ഫുഡ് ഡെലിവറി ബോയ് ആയിരുന്നു മരിച്ച ചിക്കു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.
Advertisements