കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ കാണാനില്ലന്ന് പരാതി : നൈറ്റ് ഡ്യൂട്ടിയ്ക്ക് ശേഷം മടങ്ങിയ എസ് ഐ വീട്ടിൽ എത്തിയില്ല ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ കാണാനില്ലന്ന് പരാതി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ
രാജേഷ് കെ (53) യെ ആണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പോലീസ് കേസെടുത്തു. കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു എസ് ഐ. എന്നാൽ ഇന്നലെ രാത്രി വൈകിയും ഇദ്ദേഹം വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ അയക്കുന്നം പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോണിൽ വിളിക്കുമ്പോൾ സ്വിച്ച് ഓഫ് എന്നാണ് രേഖപ്പെടുത്തുന്നത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിന് നേരത്തെ മെമ്മോ നൽകിയിരുന്നതായി പറയപ്പെടുന്നു. ഇതേ തുടർന്ന് ഇദ്ദേഹം മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

Advertisements

Hot Topics

Related Articles