കുമളിയിൽ നിന്നും കോട്ടയത്തിന് എത്തിയ കെഎസ്ആർടിസി ബസിന്റെ പ്ലേറ്റ് ഊരിയ നിലയിൽ : ബസ്സിന്റെ സർവീസ് നിർത്തിവെപ്പിച്ച് മോട്ടോർ വാഹന വകുപ്പ് : നടപടി മുണ്ടക്കയത്ത് നടത്തിയ മിന്നൽ പരിശോധനയിൽ

കോട്ടയം : കുമളിയിൽ നിന്നും കോട്ടയത്തിന് സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിൻ്റെ സർവീസ് നിർത്തി വയ്പ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കോട്ടയത്തേയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിൻ്റെ മുൻ ചക്രങ്ങളുടെ പ്ളേറ്റിൻ്റെ പിൻ ഊരിയ നിലയിലാണ് കണ്ടെത്തിയത്. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം ആർ ടി ഒ സി. ശ്യാം വാഹനത്തിൻ്റെ സർവീസ് നിർത്തി വയ്ക്കാൻ നിർദേശിച്ചത്. ഇന്ന് രാവിലെ കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിലും , മുണ്ടക്കയം ബസ് സ്റ്റാൻഡിലും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് അപകടകരമായി സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിൻ്റെ സർവീസ് നിർത്തി വയ്പ്പിച്ചത്.

Advertisements

ഇത് കൂടാതെ 228 കേസുകളിലായി 2.40 ലക്ഷം രൂപ പിഴ ഈടാക്കി. സർവീസ് റദ് ചെയ്തത് , ട്രിപ്പ് കട്ട് ചെയ്തത് , പെർമിറ്റ് ഇല്ലാത്തത് , ടാക്സ് ഇല്ലാത്തതും , സ്പീഡ് ഗവർണർ ഇല്ലാത്തത് , കണക്ടർ ലൈസൻസ് ഇല്ലാത്തതും , ടൈം ഷീറ്റ് പ്രദർശിപ്പിക്കാത്തതുമായ വാഹനങ്ങൾക്ക് എതിരെ ആണ് നടപടി എടുത്തത്. ഈ വാഹനങ്ങൾ ഇത് പരിഹരിച്ച് കാഞ്ഞിരപ്പള്ളി ജോയിൻറ് ആർടിഒ മുൻപാകെ ഹാജരാക്കിയ ശേഷം മാത്രമേ സർവീസ് നടത്താവൂ എന്ന നിർദ്ദേശിച്ചിട്ടുണ്ട്. കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടി ഒ സി . ശ്യാം , പരിശോധനയിൽ എം വി ഐ മാരായ ശ്രീശൻ , ആശാ കുമാർ , സുധീഷ് പി.ജി , മനോജ് കുമാർ , ജോസ് ആൻ്റണി , എ എം വി ഐ മാരായ സജിത്ത് എസ് , സുരേഷ് കുമാർ , രജീഷ് , ജെറാഡ് വിൽസ് , ദീപു ആർ നായർ , ഡ്രൈവർ മനോജ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles