കോട്ടയം മുളങ്കുഴയിൽ ഗ്യാസ് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല; എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക്

കോട്ടയം: മുളങ്കുഴയിൽ ബൈക്കും ഗ്യാസ് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞില്ല. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ബൈക്കിന്റെ മുകളിലൂടെ ലോറി കയറിയിറങ്ങി. യാത്രക്കാരൻ തലക്ഷണം മരിച്ചു. ഇയാളുടെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയതായാണ് വിവരം. അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് എത്തിച്ച് മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിലുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles