പാലായിൽ സംഘർഷം;  മാണിക്കാരും കാപ്പൻ അനുകൂലികളും നേർക്കുനേർ : മാണിസി കാപ്പൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ഫ്രണ്ട് എം സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുവാൻ ശ്രമം : ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം 

പാലാ: യൂത്ത് ഫ്രണ്ട് എം പ്രവർത്തകരും പാലാ എംഎൽഎ മാണി സികാപ്പൻറെ അനുകൂലികളും തമ്മിൽ  ഉന്തും തള്ളും. സംഘർഷവും ഉണ്ടായി. എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പാലായിൽ ഉടനീളം ഫ്ലക്സ് വച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഫ്ലക്സ് നശിപ്പിക്കുന്നതിനായി മാണി സി കാപ്പനെ അനുകൂലിക്കുന്ന  പ്രവർത്തകർ പാലാ പഴയ  ബസ്റ്റാൻഡ് പരിസരത്ത് എത്തുകയും ഇതറിഞ്ഞ സ്ഥലത്തെത്തിയ യൂത്ത് ഫ്രണ്ട് എം പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. കാപ്പൻ അനുകൂലികൾ ഫ്ലക്സ് നശിപ്പിക്കാൻ തുടങ്ങുന്നതിനിടെ  ഓടിയെത്തിയ യൂത്ത് ഫ്രണ്ട്എം നിയോജകമണ്ഡലം പ്രസിഡൻറ് തോമസുകുട്ടി വരിക്കയിലും പ്രവർത്തകരും ഇത് ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് ഇത് വിഭാഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായത്. 

Advertisements

15 മിനിറ്റിനുള്ളിൽ നഗരത്തിനൻറെ വിവിധ ഭാഗങ്ങളിൽ  നിന്ന് എത്തിയ 50 പരം യൂത്ത്ഫ്രണ്ട് എം പ്രവർത്തകർ സംഘടിച്ച് കാപ്പൻ അനുകൂലികളുമായി ഏറ്റുമുട്ടുകയായിരുന്നു.  സംഘർഷം അറിഞ്ഞെത്തിയ പോലീസ് പ്രവർത്തകരെ തടഞ്ഞതുകൊണ്ട് വൻ സംഘർഷം ഒഴിവായി. തുടർന്ന് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ ടൗൺ ചുറ്റി പ്രകടനം നടത്തി. മുൻസിപ്പൽ ചെയർമാൻ ഷാജു തുരത്തൻ.  യൂത്ത് ഫ്രണ്ട്എം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ പയ്യപ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.