കോട്ടയം : ജലമാർഗമുള്ള ചരക്കുനീക്കം പുനരാരംഭിക്കാൻ കോട്ടയം പോർട്ട് നടപടികൾ ആരംഭിച്ചു. 40 അടി നീളമുള്ള 18 കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുമുള്ള ബാർജ് നിർമിക്കാൻ പദ്ധതിയുമായി സ്വകാര്യ കമ്പനി വന്നതോടെയാണു പ്രതീക്ഷകൾ ഉണർന്നത്. കൊച്ചിയിലെ ബാക് വാട്ടർ നാവിഗേഷൻ കമ്പനിയാണ് 7.5 കോടി ചിലവിൽ ബാർജ് നിർമ്മിക്കുക. ബാർജുകൾ ആവശ്യത്തിന് ഇല്ലാതിരുന്നതും സാങ്കേതിക തടസ്സവും മൂലമാണു ചരക്കുനീക്കം മുടങ്ങിയത്. കണ്ടെയ്നർ നീക്കം പുനരാരംഭിച്ചാൽ കാർബൺ നിർഗമനം കുറയ്ക്കാനും, ചരക്ക് നീക്കത്തിൻ്റെ ചെലവ് കുറയ്ക്കാനുമാവും.
Advertisements