വീടുകളിലെത്തി സ്വാന്തന പരിചരണം ഉറപ്പാക്കി സ്വരുമ പാലിയേറ്റീവ് കെയർ പ്രവർത്തനം തുടങ്ങി

 

കുറവിലങ്ങാട്: വീടുകളിലെത്തിയുള്ള സ്വാന്തനപരിചരണം ഉറപ്പാക്കി സ്വരുമ പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്ത് പ്രദേശത്ത് നൽകുന്ന സേവനപ്രവർത്തനങ്ങൾ നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു തോമസ് ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാജ്ജലിയർപ്പിച്ചാണ് സമ്മേളനത്തിന് തുടക്കമിട്ടത്. സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. 

Advertisements

കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ, എസ്എൻഡിപി കുറവിലങ്ങാട് ശാഖായോഗം പ്രസിഡന്റ് അനിൽകുമാർ കാരയ്ക്കൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, ബെൽജി ഇമ്മാനുവൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം മാത്യു, സ്വരുമ സൊസൈറ്റി എക്‌സിക്യൂട്ടീവ് സെക്രട്ടറി സക്കറിയ ഞാവള്ളിൽ, വൈസ് പ്രസിഡന്റ് ഡാനി ജോസ്, ബെന്നി കോച്ചേരി, മാർട്ടിന കെ. ബേബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അൽഫോൻസാ ജോസഫ്, ഉഷാ രാജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.എൻ രാമചന്ദ്രൻ, കൊച്ചുറാണി ജോസഫ്, ജീന സിറിയക് എന്നിവർ പ്രസംഗിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓഫീസ് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ ആശീർവദിച്ചു. അസി.വികാരി ഫാ. ഓസ്റ്റിൻ മേച്ചേരിൽ സഹകാർമികനായി. 

സ്വരുമ ഭാരവാഹികളായ ബോണി പള്ളിവാതുക്കൽ, രാജു പ്രണവം, റോയി വാലുമണ്ണേൽ എന്നിവർ നേതൃത്വം നൽകി. 

കിടപ്പ് രോഗികൾക്കും മാനസിക, ശാരീരിക വൈകല്യങ്ങൾ നേരിടുന്നവർക്കും സാന്ത്വന പരിചരണം നൽകുന്നതിന്റെ ഭാഗമായി ഹോം കെയർ, ഫിസിയോ തെറാപ്പി, കൗൺസിലിംഗ് സേവനങ്ങളാണ് പ്രധാനമായും നൽകുന്നത്.  സേവനം ലഭ്യമാക്കുന്നതിനുള്ള രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ: 8301008361.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.