വൈക്കം: വാഹന അപകടത്ത തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവ അവർമ കൊരവേലികുഴിയിൽ മാണി, അമ്മിണി ദമ്പതികളുടെ മകൻ
സനുമാണി (47 ) ആണ് മരിച്ചത്.
കഴിഞ്ഞ ഒക്ടോബർ 27നാണ് അപകടം.
Advertisements
വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എറണാകുളം രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്കാരം ഇന്ന് മെയ് ഒൻപത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പെരുവ സെൻ്റ് തോമസ് മലങ്കര കത്തോലിക്ക ചർച്ച് (ബഥനി പള്ളി) സെമിത്തേരിയിൽ.
ഭാര്യ – അനുഷ മഹാജൻ,
മക്കൾ -ആൽബിൻ, ആദിത്യൻ.