കോട്ടയം : ചാലുകുന്നിൽ വാഹനാപകടം. ചാലുകുന്ന് ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ടൗണിൽ നിന്നും വന്ന ടാറ്റ നെക്സോൺ കാറും ചുങ്കം ഭാഗത്തുനിന്ന് വന്ന സ്കോഡ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചുങ്കം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കടന്നു പോകാൻ ട്രാഫിക് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് വാഹനങ്ങൾ നീങ്ങി തുടങ്ങുമ്പോൾ ടൗണിൽ നിന്നും വന്ന നെക്സോൺ കാർ ഇതിനിടയിലൂടെ കടന്നതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ സ്കോഡ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോക്ടറുടെ കാറാണിത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Advertisements