ചങ്ങനാശ്ശേരി : മൈത്രി നഗറിനുള്ള പണിതീരാത്ത വീടിനുള്ളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. കോട്ടയം, പനച്ചിക്കാട്, കൊച്ചുപറമ്പിൽ വീട്ടിൽ ശാന്തി കെ ചന്ദ്രനെ (35) യാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശ്ശേരി പോലീസും ചേർന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.ഇതുമായി ബന്ധപ്പെട്ടു വീട്ടുടമസ്ഥയെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
Advertisements