കോട്ടയം : കുറിച്ചിയിൽ നിന്നും 12 വയസുകാരനെ കാണാനില്ലന്ന് പരാതി. കുറിച്ചി ചാമക്കുളം ശശി ഭവനിൽ അദ്വൈതി (12) നെയാണ് ഇന്ന് ഫെബ്രുവരി 12 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ കാണാതായത്. ട്യൂഷന് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ് കുട്ടി. ട്യൂഷൻ സെൻ്ററിൽ എത്താതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കാണുന്നില്ലെന്ന് കണ്ടെത്തിയത്. കണ്ടെത്തുന്നവർ ചിങ്ങവനം പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പരുകളിലോ അറിയിക്കുക. ഫോൺ : 0481 2430587. +91 94979 47162.
Advertisements