കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം; കാറും അടിച്ചുതകർത്തു! പ്രതി പിടിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജ്ന്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാൾ വീട്ടിൽ എത്തി ബഹളം വെച്ചതെന്നാണ് സിനി ജോർജ് പറയുന്നത്. വീടിന്റെ വാതിലും ജനലും തകർക്കാൻ ശ്രമിച്ചു. കാറിന്റെ ചില്ലുകൾ പൂർണമായും അടിച്ചു തകർത്തു.

Advertisements

ഇവർ വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാൾ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നാണ് സംശയം. വയനാട് സ്വദേശി എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പുലർച്ചെ മറ്റ് ചില വീടുകളുടെ മുന്നിലെത്തിയും ബഹളം വെച്ചിരുന്നുവെന്നാണ് വിവരം. ഇയാൾക്ക് വിശദമായ വൈദ്യ പരിശോധന നടത്തും.

Hot Topics

Related Articles