പാമ്പാടിയിൽ പേപ്പട്ടി ഉണ്ട് എന്ന് സംശയം നാട്ടുകാർ ഭീതിയിൽ : നടപടി എടുക്കണമെന്ന പരാതിയുമായി പൊതു പ്രവർത്തകർ

പാമ്പാടി : പാമ്പാടി പഞ്ചായത്തിൽ പൂതകുഴി പ്രദേശത്ത് നായയ്ക്ക് പേപിടിച്ചു എന്ന വാർത്ത പരന്നതോടെ ഭീതിയിലായിരിക്കുകയാണ് നാട്ടുകാർ. ഈ പ്രദേശത്ത് റബ്കോ ഫാക്ടറിക്ക് സമീപം എക്കറുകണക്കിന് സ്ഥലത്ത് ഫാക്ടറി മാലിന്യങ്ങൾ അലക്ഷ്യമായി ഉള്ള ആയിരിക്കുകയാണ്. ഇവിടം തെരുവ് നായ്ക്കളുടെയു൦ കുറുനരികളുടെയു൦ വിഹാര കേന്ദ്രമാണ്. ഇതിനുചുറ്റും ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശമാണ്. കുറുനരികളു൦ നായ്ക്കളും തമ്മിലുള്ള സംഘർഷം ഇവിടെ നിത്യ സംഭവമാണ്.

Advertisements

സമീപ പ്രദേശങ്ങളിലെ വീടുകളിൽ വളർത്തിയിരുന്ന കൊഴികളെ കുറുനരികളും തെരുവുനായ്ക്കളും അകത്താക്കി. വീടുകളിൽ മിച്ചം വരുന്ന ഭക്ഷണം സാധനങ്ങൾ പറമ്പുകളിൽ ഉപേക്ഷിക്കുപോൾ ഇവ തിന്നാൻ തെരുവ് നായ്ക്കൾ വീടുകളിലേക്ക് എത്തുന്നു. അത്തരത്തിൽ എത്തിയ നായിക്കാണ് പേവിഷബാധ ഉണ്ടോ എന്ന സംശയം വന്നിരിക്കുന്നത്. നായയെ പിടിച്ചു കൂട്ടിലടച്ച് നിരീക്ഷിച്ച് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ കൊല്ലു എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നായയെ കൂട്ടിലാക്കാൻ ഇതുവരെ സാധിച്ചില്ല ഇതാണ് നാട്ടുകാരുടെ ഭീതിവർദ്ധിക്കാൻ കാരണം. തെരുവ് നായ്ക്കൾ ധാരാളമുള്ള ഈ പ്രദേശത്ത് എത്ര പട്ടികൾക്ക് പേവിഷബാധ ഉണ്ട് എന്ന് ആർക്കു൦ ഉറപ്പില്ല. റബ്ബർ ടാപ്പിങ്ങ് ഉൾപ്പെടെ ഈ മേഖലയിൽ നിലച്ചിരിക്കുകയാണ് ആട് പശു തുടങ്ങിയവയെ വളർത്തുന്ന കർഷകരു൦ ഭീതിയിലാണ് ഈ സാഹജരൃത്തിൽ ഇനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.

Hot Topics

Related Articles