കോട്ടയം :- വന്യജീവി ആക്രമണങ്ങളും, ഇ എസ് എ , ഇ എസ് ഇഡഡ് എന്നീ കരിനിയമങ്ങളിലുംപ്പെട്ട് പാലയനത്തിൻ്റേ വക്കിൽ കഴിയുന്ന ജനതയോടുള്ള പുതിയ വെല്ലുവിളിയാണ് വന നിയമ ഭേദഗതിയുടെ കരട് വിഞ്ജാപനം കേരളത്തിൽ വനമേഖല പങ്കിടുന്ന 430 ഗ്രാമപഞ്ചായത്തുകളിലായി 1.5 കോടിയിലധികം വരുന്ന ജനങ്ങളേയും, കര്‍ഷകരെയും അവരുടെ കൃഷിയിടങ്ങളില്‍ നിന്നും വീടുകളിൽ നിന്നും കുടിയിറക്കി , വന വിസ്ത്യ തി കൂട്ടി കേന്ദ്ര ഫണ്ടും മറ്റ് ആനുകൂല്യങ്ങളും തട്ടുന്നതിനും വേണ്ടിയുള്ള ഇടതുപക്ഷ സർക്കാരിൻ്റേ ഗൂഢപദ്ധതിയാണ് പുതിയ വനനിയമ ഭേദഗതി കരട് വിജ്ഞാപനമായി പുറത്തുവന്നിരിക്കുന്നത്. വന്യജീവി ആക്രമണ ഭയം വളര്‍ത്തി വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളില്‍ നിന്നും എങ്ങനെയും കര്‍ഷകരെ വെറും കൈയ്യോടെ കുടിയിറക്കുക എന്നതാണ് ഇടതു സർക്കാരിൻ്റേ ഗൂഢലക്ഷ്യം . വനം വകുപ്പിൻ്റേ കെടുകാര്യസ്ഥതക്കെതിരെ കഴിഞ്ഞ കുറെ വർഷങ്ങളായി യു ഡി എഫും കേരളാ കോൺഗ്രസും വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിവരികയാണ്.
വന്യമൃഗാആക്രമണങ്ങൾ മൂലം കൃഷിക്കാരൻ്റെ ജീവനും സ്വത്തിനും ഉപജീവനമായ കൃഷിക്കും ഒരു സംരക്ഷണവും ഉറപ്പാക്കാത്ത ഇടതു സർക്കാരിൻ്റേ കർഷകരോടുള്ള പുതിയ വെല്ലുവിളിയാണ് വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളെയാകെ നിരന്തരം ഭീഷണിപ്പെടു ത്തുന്നതിനും പീഡിപ്പിക്കുന്നതിനുമായി 1.11.2024-ല്‍ 18556/2024 ഗസറ്റ് വിജ്ഞാപനത്തിലൂടെ തികച്ചും ജനദ്രോഹപരമായ 2024 ലെ സംസ്ഥാന വന നിയമഭേദഗതി കരട് വിജ്ഞാപനം. ഈ കരിനിയമം അടുത്ത നിയമസഭയില്‍ പാസാക്കിയെടുക്കാനാണ് സർക്കാരും വനം വകുപ്പും ശ്രമിക്കുന്നത്. ഈ കർഷക വിരുദ്ധ നയങ്ങൾ ഒരു കാരണവശാലും നിയമസഭയിൽ പാസാക്കാൻ സർക്കാരും മുഖ്യമന്ത്രിയും തയ്യറാവരുതെന്നും, ഇത്തരം കരിനിയമങ്ങൾ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന പക്ഷം കുടിയേറ്റ ജനതയോടൊപ്പം വലിയ സമര പരിപാടികൾക്ക് കേരളാ കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പശ്ചിമഘട്ടത്തിലെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരെ മാത്രമല്ല കേരളത്തിലെവിടെയും സംസ്ഥാന പോലീസിനെ നോക്കുകുത്തിയാക്കി ആരെ വേണമെങ്കിലും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും , കോടതിയെ അറിയിക്കാതെ എത്ര നാള്‍ വേണമെങ്കിലും ആരെയും കസ്റ്റഡിയില്‍ വയ്ക്കാമെന്നും, മതിയായ സേർച്ച് രേഖകൾ ഇല്ലാതെ ആരുടെ വീട്ടിലും ഏതു സമയത്തും വനം വാച്ചർമാർക്കുപോലും കയറി പരിശോധന നടത്താൻ വനംവകുപ്പിന് അധികാരം നല്‍കുന്ന നിയമഭേദഗതി നിര്‍ദ്ദേശം നിയമവാഴ്ച ആഗ്രഹിക്കുന്ന സർക്കാരുകൾക്ക് ഒട്ടും ഭൂഷണമായ കാര്യമല്ലാ . കേരള വനനിയമം 63-ാം വകുപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിയമഭേദഗതി തന്നെ ഉദാഹരണം. ഒരു പൗരനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി പുറത്തിറക്കിയ കര്‍ശന മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ളെയും ഭേദഗതി നിര്‍ദ്ദേശത്തില്‍ അട്ടിമറിച്ചിരിക്കുകയാണ്.ഇത് തികഞ്ഞ പൗരാവകാശ ലംഘനമാണ്. മന്ത്രിസഭയുടെ അംഗീകാരത്തിനെത്തുന്ന ബില്ലുകളുടെ നിയമവശം നിയമ സെക്രട്ടറി ആദ്യമെ തന്നെ പരിശോധിച്ചിരിക്കണം എന്നുള്ളപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ വകുപ്പുകള്‍ പുതിയ വനനിയമത്തില്‍ എങ്ങനെ ഇടംപിടിച്ചു എന്ന കാര്യത്തില്‍ ഗൗരവമേറിയ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാവണം . പുതിയ നിര്‍ദ്ദേശങ്ങൾ കിരാതവും മനുഷ്യത്വരഹിതവും പൗരാവകാശങ്ങള്‍ ലംഘിക്കുന്നതുമാണ് .
ഇന്ത്യയിൽകേരളത്തിലാണ് ഏറ്റവും കൂടുതല്‍ വനഭൂമി ഉള്ളത്. കേരളത്തിലെ വനാതിര്‍ത്തി ദൂരം 16846 കിലോമീറ്ററാണ്. 2023-ലെ സംസ്ഥാന വനം സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 430 പഞ്ചായത്തുകള്‍ വനാതിര്‍ത്തി പങ്കിടുന്നു. ഏകദേശം 1.5 കോടിയോളം ജനങ്ങള്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നു. ദേശീയ തലത്തില്‍ വനാവരണം 24.6% ആണെങ്കില്‍ കേരളത്തില്‍ അത് 54.7% ആണ്. റിസര്‍വ് വനവും വന്യജീവി സങ്കേതങ്ങളും ജനവാസ കേന്ദ്രങ്ങളും അതിര്‍ത്തികള്‍ പങ്കിടുന്ന മേഖലകളില്‍ വന്യജീവി ആക്രമണം വര്‍ഷാവര്‍ഷം കൂടിക്കൊണ്ടിരിക്കുന്നു. 2020-21 ല്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 114 പേരായിരുന്നു. പരിക്കേറ്റവര്‍ 758. കന്നുകാലികളെ കൊന്നത് 514. വിളനഷ്ടം 6580.
വര്‍ഷാവര്‍ഷം വന്യജീവി ആക്രമണങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു. വന്യജീവികള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നു. പശ്ചിമഘട്ടത്തിലെ സാധാരണ ജനങ്ങളും കര്‍ഷകരും വന്യജീവികളെ നിരന്തരം ആക്രമിക്കുകയാണെന്നും വനം വ്യാപകമായി കയ്യേറുകയാണെന്ന തെറ്റായ കാര്യം സംസ്ഥാന വനം വകുപ്പിലെ ചിലര്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. 1958-59 കാലഘട്ടത്തില്‍ കേരളത്തിലെ വനവിസ്തൃതി 9014.67 ച.കി.മീ. ആയിരുന്നെങ്കില്‍ 2020-21 ല്‍ അത് 11524.91 ച.കി.മീ. ആയി വര്‍ദ്ധിക്കുകയാണുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രോജക്ട് എലിഫന്റ് ഡിവിഷന്റെ പ്രസിദ്ധീകരണമായ ‘ട്രംപറ്റില്‍’ 1993 – 2017 കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ ആനകളുടെ എണ്ണം 17.2% വര്‍ദ്ധിച്ചപ്പോള്‍ കേരളത്തിലായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനവര്‍ദ്ധനവ്. 63%. മറ്റ് വന്യജീവികളുടെ കാര്യത്തിലും കേരളത്തില്‍ വന്‍വര്‍ദ്ധനവാണ്. കേരളീയര്‍ വന്യജീവികളെ സംരക്ഷിക്കുന്നു എന്നതാണ് സത്യം.
മനുഷ്യര്‍ വന്യജീവികളെ വേട്ടയാടുകയല്ല വന്യജീവികള്‍ മനുഷ്യരെ അവരുടെ ജനവാസ കേന്ദ്രങ്ങളിലെത്തി നിരന്തരം കൊലപ്പെടുത്തുന്ന സാഹചര്യമാണിപ്പോള്‍. വനത്തില്‍ കഴിയേണ്ട വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലെത്തി മനുഷ്യരെ കൊല്ലുകയോ കൃഷിനാശം വരുത്തുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം അതാത് പ്രദേശങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണെന്ന ഹൈക്കോടതി വിധി എത്രയും വേഗം നടപ്പാക്കാൻ സർക്കാർ തയ്യാറാവണം. വന്യജീവികള്‍ മനുഷ്യരെ കൊല്ലുന്ന വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ ജനങ്ങള്‍ വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വേളയിൽ കേരളത്തിലെ പ്രത്യക സഹചര്യം പരിഗണിച്ച് പൗരൻ്റെ ജീവനും സ്വത്തിനും പൂർണ്ണമായ സംരക്ഷണം കൊടുക്കുന്ന തരത്തിൽ കാലഹരണപ്പെട്ട വന നിയമങ്ങൾ എത്രയും വേഗം പരിഷ്കരിച്ച് നടപ്പാക്കണമെന്നും ഫ്രാൻസീസ് ജോർജ് എം പി ആവശ്യപ്പെട്ടൂ.