കോട്ടയം : കോട്ടയം കഞ്ഞിക്കുഴി ശബ്ദ ഹിയറിങ്ങ് സെൻററിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പിന് തുടക്കമായി. ജൂലായ് 12 വെള്ളിയാഴ്ച മുതൽ ജൂലായ് 17 ബുധനാഴ്ച വരെയാണ് കേൾവി പരിശോധന ക്യാമ്പ് നടക്കുക. ഇതിൻ്റെ ഭാഗമായി ശ്രവണ സഹായികൾക്ക് പ്രത്യേക ഡിസ്ക്കൗണ്ടും നൽകുന്നുണ്ട്. കോട്ടയം – ഇറഞ്ഞാൽ റോഡിൽ കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എവി എൽ പി സ്കൂളിന് എതിർ വശത്താണ് ശബ്ദ ഹിയറിങ്ങ് സെൻ്റർ പ്രവർത്തിക്കുന്നത്. സൗജന്യ കേൾവി പരിശോധന ക്യാമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാനേജിങ്ങ് ഡയറക്ടർ മാത്യൂസ് മാത്യു വള്ളിക്കാട്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡൻ്റ് ജോജി തോമസ് , ജനറൽ സെക്രട്ടറി ബിനു കരുണാകരൻ , നഗരസഭ അംഗം അജിത് പൂഴിത്തറ , ജിബി ജോൺ , റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രൽ പ്രസിഡൻ്റ് തോമസ് തോമസ് എന്നിവർ പങ്കെടുത്തു.