കുമരകം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം കുമരകം കലാഭവൻ ഹാളിൽ സംഘടിപ്പിച്ചു. കോട്ടയം ഗവ: കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ പ്രഗാഷ് വാർഷികം ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസും ഇന്നത്തെ ലോക സാഹചര്യവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. മേഖലാ പ്രസിഡൻ്റ് പി.എം അനിലിൻ്റെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന യുവസമിതി ചെയർപേഴ്സൺ
ജിസ്സ് ജോസഫ് സംഘടനാരേഖയും മേഖലാ സെക്രട്ടറി എസ് ഡി പ്രേംജി പ്രവർത്തനറിപ്പോർട്ടും ട്രഷറർ എ പി സലിമോൻ കണക്കും അവതരിപ്പിച്ചു.



ചടങ്ങിൽ സംസ്ഥാന നിർവ്വാഹികസമിതി
അംഗം ജോജി കൂട്ടുമ്മേൽ, ജില്ലാസെക്രട്ടറി
വിജു. കെ. നായർ, മഹേഷ് ബാബു, റ്റി.എസ് വിജയകുമാർ, എം.മനോഹരൻ,
അനീഷ് പി.റ്റി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ.ജിഷ മേരി മാത്യു (പ്രസിഡൻ്റ്) , എ.പി സലിമോൻ (വൈസ് പ്രസിഡൻ്റ്), എസ് ഡി പ്രേംജി (സെക്രട്ടറി), പി.പി. പ്രജിത Cജോ:സെക്രട്ടറി), പി.എംഅനിൽ(ട്രഷറർ)
കമ്മറ്റി അംഗങ്ങളായി സൂരജ് സജീവ്,
രഞ്ജിത്ത് കെ.റ്റി, സത്യൻ സി, പി.എൻ ശ്രീദേവി, നിയാസ്. മേഘലാ ജോസഫ്,
ജ്യോതിലാൽ ഇ.എം, സുനിൽകുമാർകെ.കെ, രേഷ്മ രാജപ്പൻ,
നിബിൻ ഷാജി, ഷാർലിൻ പീറ്റർ,
മധു .ഡി, അനീഷ് പി.റ്റി, ബിനു.റ്റി.ജി എന്നിവരെ തിരഞെടുത്തു.