കോട്ടയം : ജില്ലാ കോടതി പരിസരത്ത് നിന്നും യുവ അഭിഭാഷകൻ്റെ ബൈക്ക് മോഷണം പോയതായി പരാതി. മാർച്ച് 21 വെള്ളിയാഴ്ച ദിവസം വൈകുന്നേരം അതിശക്തിയായി പെയ്ത മഴയിലാണ് ബൈക്ക് മോഷണം പോയത്. കോട്ടയം അർപ്പൂക്കര സ്വദേശിയായ അഭിഭാഷകൻ്റെ ഓഫിസിന് മുന്നിൽ നിന്നാണ് പൾസർ ബൈക്ക് മോഷണം പോയത്. KL 05 AE 4299 നമ്പർ ബൈക്കാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലാ കോടതിക്ക് സമീപമുള്ള തന്റെ ഓഫീസിന്റെ മുൻപിൽ പാർക്ക് ചെയ്തിട്ട് വീട്ടിൽ പോവുകയായിരുന്നു. തുടർന്ന് പിറ്റേദിവസം അതിരാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് ഓഫീസിന്റെ മുൻപിൽ പാർക്ക് ചെയ്തു വച്ചിരുന്ന തന്റെ ഇരുചക്രവാഹനം കള്ളൻ കൊണ്ടുപോയ വിവരം മനസ്സിലാക്കുന്നത്. തുടർന്ന് പരിസരപ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തിരുനക്കര ഉത്സവം പ്രമാണിച്ച് ഇന്നലെ ടൗണിൽ ഗതാഗത നിയന്ത്രണം ഉൾപ്പെടെ വൻ ജന തിരക്ക് ഉണ്ടായിരുന്നു. ഇതിനൊപ്പം അതിശക്തമായ കാറ്റും മഴയും ഉണ്ടായ സാഹചര്യത്തിൽ ആളൊഴിഞ്ഞ നിലയിൽ ആയിരുന്നു കളക്ടറേറ്റ് പരിസരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ അവസരം മുതലെടുത്താണ് മോഷണം നടന്നത് എന്നതാണ് പ്രാഥമിക വിവരം. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. സമീപപ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് വ്യാപകമായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് ഉടൻതന്നെ പ്രതിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു. ഈ വാഹനത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.