കോട്ടയം: പ്രവാസി മലയാളി തട്ടിപ്പുകാരൻ ഷാനിന് കുട പിടിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ്. ഷാനിന് എതിരെ പരാതി നൽകി കോട്ടയം കോഴിക്കോട് സ്വദേശികളായ മൂന്നു പേർക്കെതിരെയാണ് ഷാനിന്റെ പരാതിയിൽ ഗുരുതരമായ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ജാഗ്രത ന്യൂസ് ലൈവിനെതിരെയും കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാഥമികമായ പരിശോധന പോലും നടത്താതെയാണ് മൂന്ന് പ്രവാസി വ്യവസായികൾക്കും ജാഗ്രത ന്യൂസ് ലൈവിനും എതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രവാസി മലയാളി തട്ടിപ്പുകാരൻ കോഴിക്കോട് സ്വദേശി ഷാനിന് എതിരെ രണ്ടാഴ്ച മുൻപാണ് ജാഗ്രത ന്യൂസ് ലൈവ് ആദ്യമായി വാർത്ത നൽകിയത്. കോട്ടയത്തെ പ്രവാസി മലയാളി വ്യവസായിയെ കബളിപ്പിച്ച് 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഷാനിനെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയും, കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ചു ജാഗ്രത ന്യൂസ് ലൈവ് വാർത്ത നൽകിയതിന് പിന്നാലെ ഷാൻ കബളിപ്പിച്ച് പണം അപഹരിച്ചതായി കാട്ടി നിരവധി പേരാണ് ജാഗ്രത ന്യൂസ് ലൈവിനെ ബന്ധപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ എല്ലാം വിശദാംശങ്ങൾ സഹിതം ജാഗ്രത ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടെ തട്ടിപ്പുകാരൻ ഷാൻ നേരിട്ട് ജാഗ്രത ന്യൂസ് ലൈവ് ന്യൂസ് എഡിറ്ററെ നേരിട്ട് വിളിച്ച് വാർത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കൂടുതൽ പരാതിക്കാർ എത്തുന്നതിനാൽ വാർത്ത അവസാനിപ്പിക്കാനാവില്ലെന്ന നിലപാട് ജാഗ്രത ന്യൂസ് ലൈവ് സ്വീകരിച്ചു. ഇതോടെ ഷാനിന്റെ തട്ടിപ്പിന് ഇരയായ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്ത് എത്തി.
ഇതോടെയാണ് തന്റെ തട്ടിപ്പ് തുടരാനാവില്ലെന്ന് ഷാൻ തിരിച്ചറിഞ്ഞത്. ഇതോടെ ഷാൻ ജാഗ്രത ന്യൂസ് ലൈവിനും, ഇയാളുടെ തട്ടിപ്പിന് ഇരയായ പ്രവാസി മലയാളികളായ വ്യവസായികൾക്കും എതിരെ പരാതി നൽകുകയായിരുന്നു. ഇയാളുടെ പൊലീസിലെ സ്വാധീനം ഉപയോഗിച്ച് വ്യാജ പരാതി നൽകുകയും , എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കുകയുമായിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ലെന്നും ജാഗ്രത ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.