കോട്ടയം ജില്ലയിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരിവിതരണം: തടസങ്ങൾ നീക്കാൻ നടപടിയെടുക്കണം: എബി ഐപ്പ്

കോട്ടയം: കോട്ടയം ജില്ലയിലെ സ്‌കൂളിൽ ഉച്ച ഭക്ഷണത്തിന് ആവശൃമായ അരിവിതരണത്തിലുണ്ടായ തടസങ്ങൾ ഉടൻ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ് ആവശൃപ്പെട്ടു. മെയ് മുപ്പതിനു മുൻപ് ഫ് സി ഐ യിൽ നിന്നും സംഭരിക്കേണ്ട അരി സിവിൽ സപ്ലൈസ് വകുപ്പ് ഇതുവരെയും സംഭരിച്ചിട്ടില്ല. കൂലിതർക്കം സംബന്ധിച്ച പ്രശനങ്ങളാണ് ഇതിനുകാരണം മറ്റു ജില്ലകളിൽ ഒന്നും ഇല്ലാത്ത പ്രതിസന്ധിയാണ് ജില്ലയിൽ ഉണ്ടായിരിക്കുന്നത് മിക്ക സ്‌കൂളിലു0 ഉച്ച ഭക്ഷണവിതരണം അവതാളത്തിലാണ് ജൂൺ രണ്ടിന് സ്‌കൂളുകൾ തുറക്കും എന്നറിഞ്ഞിട്ടും ഈ വിഷയത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്ന ആക്ഷേപം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles