കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 10 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 10 ബുധനാഴ്ച വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൊപ്പികുളം, പള്ളിക്കുന്ന് , തൃക്കയിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ l രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ആറാണി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന പാമ്പാടി ടൌൺ, മാർക്കറ്റ്, കുന്നേപ്പാലം, മുളേക്കുന്നു, ചെന്നമ്പള്ളി, നെന്മാല ചർച്ച്, നെന്മാല എസ് എൻ ഡി പി, പുതുവയൽ, മണ്ണാത്തിപാറ, പുറകുളം, കുന്നേപീടിക, മൈലാടിപടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇറ്റലി മഠം, മാമ്മൂട്‌, എസ് ബി ഐ മാമ്മൂട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിൽമ ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എസ് എം ഇ, കീഴാറ്റുകുന്നു എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പാണ്ഡവം, അഞ്ചേരി, ഇരവീശ്വരം, തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപ്പള്ളി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറേ വളവ്, അമയന്നൂർ ഈപ്പൻസ് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്യാണിമുക്ക്, പി പി ചെറിയാൻ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles