മാലിന്യമൊഴിഞ്ഞ് കോട്ടയം ജില്ല; കൂട്ടായ പ്രവർത്തനം വിജയത്തിലേക്ക്

കോട്ടയം: മാലിന്യമില്ലാത്ത ജില്ലയെന്ന ലക്ഷ്യത്തിലേക്കെത്തുമ്പോൾ സഫലമാകുന്നത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനത്തിന്റെയും ഏകോപനത്തിന്റെയും വിജയം. തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ, ഹരിതകേരളം, നവകേരളം കർമപദ്ധതി, കില, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കെ.എസ്.ഡബ്ല്യു.എം.പി. എന്നിവരെല്ലാം ഒറ്റ ലക്ഷ്യത്തിലേക്ക് ഒരുമിച്ചു നീങ്ങിയപ്പോൾ വിജയം അനായാസമായി. നിരന്തരമായ ബോധവത്കരണവും പ്രചാരണപ്രവർത്തനങ്ങളും ജനങ്ങളുടെ മനോഭാവത്തിലുണ്ടാക്കിയ മാറ്റം വളരെ വലുത്.

Advertisements

പാതയോരങ്ങളിലും പൊതുവിടങ്ങളിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വലിച്ചെറിയുന്നതു നന്നേ കുറഞ്ഞു. ഹരിതകർമസേന വഴി വീടുകളിൽനിന്നുള്ള മാലിന്യം നേരിട്ടുശേഖരിച്ചപ്പോൾ നാടിനുലഭിച്ച ആശ്വാസം വളരെ വലുത്. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കാൻ തുടങ്ങിയതോടെ നാടിന്റെ മുഖച്ഛായതന്നെ മാറി. പിന്നെയും മാലിന്യം വഴിയിലും തോട്ടിലും തള്ളിയവർക്ക് കനത്ത പിഴയടയ്ക്കേണ്ടിവന്നു.

Hot Topics

Related Articles